
സാധനങ്ങൾ സൂക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്നുണ്ട്; എന്നാൽ ചിലത് പ്ലാസ്റ്റിക് പാത്രങ്ങളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂവെന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കേണ്ടവ എന്തൊക്കെയെന്നറിയാം…
സാധനങ്ങൾ സൂക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്നുണ്ട്. അതിൽ ഏതാണ് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ചില സമയങ്ങളിൽ എല്ലാവർക്കും ഒരു ഉത്തരമേ ഉണ്ടാവുകയുള്ളു. അത് പ്ലാസ്റ്റിക് പാത്രങ്ങളായിരിക്കും. ഉറപ്പുള്ളതും സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നതുമാണ് ഇത്. എന്തൊക്കെ സാധനങ്ങളാണ് പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കേണ്ടതെന്ന് അറിയാം.
എപ്പോഴും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ
എപ്പോഴും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ പ്ലാസ്റ്റിക് ബാസ്കറ്റുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് സൂക്ഷിക്കാനും, ഉപയോഗിക്കാനുമൊക്കെ എളുപ്പമാണ്. എന്തുസൂക്ഷിച്ചാലും ബാസ്കറ്റിന് മുന്നിൽ ലേബൽ എഴുതി വയ്ക്കുന്നത് സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിപ്പാട്ടങ്ങൾ
കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ക്രയോൺസ്, മാർക്കർ തുടങ്ങി ചെറിയ വസ്തുക്കൾ പ്ലാസ്റ്റിക് പാത്രത്തിലാക്കി സൂക്ഷിക്കാൻ സാധിക്കും. എത്രകാലം വരെയും അത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഒന്നും കളഞ്ഞു പോവുകയുമില്ല. അതേസമയം എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു.
ഉപകരണങ്ങൾ
ഉപകരണങ്ങളെ പൊടിപടലങ്ങളോ ഈർപ്പമോ ഏൽക്കാത്ത വിധത്തിൽ സൂക്ഷിക്കണമെങ്കിൽ പ്ലാസ്റ്റിക് പാത്രങ്ങളെ തന്നെ തെരഞ്ഞെടുക്കേണ്ടി വരും. എന്ത് ഉപകരണങ്ങളും എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകൾ.
ബെഡ്ഷീറ്റ്, ടവൽ
ബെഡ്ഷീറ്റുകൾ അലമാരയിൽ സൂക്ഷിക്കാൻ സ്ഥലമില്ലെങ്കിൽ വിഷമിക്കേണ്ട. പ്ലാസ്റ്റിക് ബാസ്കറ്റുകളിൽ വൃത്തിയായി ഇവ സൂക്ഷിക്കാൻ സാധിക്കും. ഇത് പൊടിപടലങ്ങൾ ഉണ്ടാകുന്നതിനെ തടയുകയും ബെഡ്ഷീറ്റുകൾ വെച്ചതുപോലെ തന്നെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാൻട്രി സാധനങ്ങൾ
സാധനങ്ങൾകൊണ്ട് നിങ്ങളുടെ പാൻട്രി നിറഞ്ഞെങ്കിൽ വിഷമിക്കേണ്ട, പരിഹാരമുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിൽ എന്തും എപ്പോഴും സൂക്ഷിക്കാൻ സാധിക്കും. മറ്റ് പാത്രങ്ങളെ പോലെയല്ല പ്ലാസ്റ്റിക് പാത്രങ്ങൾ. ഇതിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാറില്ല.