ചിരിക്കാനോ ആത്മവിശ്വാസത്തോടെ സംസാരിക്കാനോ കഴിയുന്നില്ലേ….! പല്ലിന്റെ മഞ്ഞ നിറം ഓര്‍ത്ത് ഇനി വിഷമിക്കേണ്ട; ഈ പഴങ്ങള്‍ ഒന്നുപയോഗിച്ച് നോക്കൂ; ഫലം ഉടന്‍ അറിയാം…
സ്വന്തം ലേഖിക
കോട്ടയം: മനുഷ്യന്‍ ആരോഗ്യവാനായിരിക്കാന്‍ വളരെ അത്യാവശ്യം വേണ്ട ഒന്നുതന്നെയാണ് പല്ലിന്റെ ആരോഗ്യം.
പല്ലിന്റെ മഞ്ഞ നിറവും സെന്‍സിറ്റീവായത് കാരണമുളള കുഴപ്പങ്ങളും കാരണം പലര്‍ക്കും നന്നായി ആഹാരം ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ പോലുമുണ്ട്. പല്ലിന്റെ മഞ്ഞ നിറം നമ്മുടെ വ്യക്തിത്വത്തെ പോലും ദോഷമായി ബാധിക്കും. ചിരിക്കാനോ ആത്മവിശ്വാസത്തോടെ സംസാരിക്കാനോ അതുകാരണം പലപ്പോഴും കഴിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇനി ഈ പഴങ്ങള്‍ ഉപയോഗിച്ച് നമുക്ക് ആ മഞ്ഞ നിറത്തിന്റെ പ്രശ്‌നം അകറ്റാം.
ആപ്പിള്‍
മാലിക് ആസിഡ് ധാരാളം അടങ്ങിയ പഴമാണ് ആപ്പിള്‍. അത് പല്ലില്‍ ഒരു ടൂത്ത്പേസ്‌റ്റിന്റെ കടമ നിര്‍വഹിക്കും. അങ്ങനെ അനാവശ്യ പാടുകളും കറകളും പ്രകൃതിദത്തമായി ആപ്പിളിന്റെ അംശം നീക്കം ചെയ്യുന്നു. മാലിക് ആസിഡ് ഉമിനീര്‍ കൂടുതല്‍ വായിലുണ്ടാകാന്‍ സഹായിക്കുന്നതിനാല്‍ അതുവഴിയും മഞ്ഞപ്പും കറകളും നീക്കം ചെയ്യാം.
കൈതച്ചക്ക
ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്ന പഴമാണ് കൈതച്ചക്ക അഥവാ പൈനാപ്പിള്‍. പല്ലില്‍ കാണാവുന്ന ഇനാമലിന് ദോഷമുളള ബാക്‌റ്റീരിയകളെയും വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെയും പൈനാപ്പിള്‍ നശിപ്പിച്ച് കളയും അത്തരത്തില്‍ പല്ലിന്റെ സംരക്ഷണം ഉറപ്പാക്കും
സ്‌ട്രോബറി
മാലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുളള മറ്റൊരു പഴമാണ് സ്‌ട്രോബറി. ഇത് പല്ലില്‍ നിറം നല്‍കാന്‍ സഹായിക്കും. സ്‌ട്രോബറി ബ്രഷില്‍ ഉരച്ച് അതുപയോഗിച്ച് മൃദുവായി പല്ല് തേയ്‌ക്കുന്നത് പോലും പല്ലിന് നിറമേകാന്‍ ഗുണകരമാണ്.
ഓറഞ്ച്
നിറയെ അസിഡിക്ക് സ്വഭാവമുളള ഓറഞ്ച് എങ്ങനെ പല്ലിന് വെളുപ്പേകാന്‍ സഹായിക്കുമെന്ന സംശയം തോന്നിയേക്കാം. ഓറഞ്ച് പഴമല്ല അതിന്റെ തൊലിയാണ് ഇവിടെ ഉപകാരി. വൈറ്റമിന്‍ സി ഘടകങ്ങള്‍ ധാരാളമടങ്ങിയതാണ് ഓറഞ്ചിന്റെ തൊലി. പഴത്തില്‍ നിന്നും തൊലി അടര്‍ത്തിയെടുത്ത് വൃത്തിയായി കഴുകുക. ഇനി ഇതിന്റെ നാര് അധികമായി വരുന്ന ഉള്‍ഭാഗം പല്ലില്‍ വച്ച് നന്നായി തടവുക.ഇത് പല്ലില്‍ പറ്റിപ്പിടിച്ച വൃത്തികേടുകള്‍ നീങ്ങാന്‍ സഹായിക്കുന്നു.