മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും; എന്തുകൊണ്ടാണ് പല്ല് പൊടിയുന്നത്? കാരണങ്ങൾ ഇവയൊക്കെ

Spread the love

പല്ല് പൊടിക്കൽ, അഥവാ ബ്രക്‌സിസം, ഇന്ന് നിരവധി പേർ നേരിടുന്ന ഒരു സാധാരണ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. സമ്മർദ്ദം, ഉത്കണ്ഠ, സ്ലീപ്പ് അപ്നിയ പോലുള്ള ഉറക്കസംബന്ധമായ രോഗങ്ങൾ, പല്ലുകളുടെ അസാധാരണ വിന്യാസം, കൂടാതെ കഫീൻ, മദ്യം, പുകയില തുടങ്ങിയ ജീവിതശൈലി ശീലങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

video
play-sharp-fill

ബ്രക്‌സിസം ഉറക്കത്തിനിടയിലും പകൽ സമയത്തും സംഭവിക്കാം. എന്നാൽ, ഇത് തുടർച്ചയായി തുടരുകയാണെങ്കിൽ പല്ല് പൊട്ടൽ, ദന്തക്ഷയം എന്നിവ പോലുള്ള ഗുരുതര ദന്തപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ദന്തവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാരണങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതശൈലി ഘടകങ്ങള്‍
കഫീന്‍, മദ്യം എന്നിവയുടെ ഉപയോഗം, പുകവലി എന്നിവ പല്ല് പൊടിക്കുന്നതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും.

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും
ഉയര്‍ന്ന തലത്തിലുള്ള മാനസിക സമ്മര്‍ദ്ദം ഉറക്കത്തില്‍ പല്ലുകള്‍ അബോധാവസ്ഥയില്‍ പൊടിക്കുന്നതിന് ഇടയാക്കും.
ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍
സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകളും പല്ല് പൊടിക്കുന്നതിന് കാരണമാകാറുണ്ട്.

പല്ലുകളുടെ ക്രമക്കേട്
പല്ലുകളുടെ അസാധാരണമായ വിന്യാസം അല്ലെങ്കില്‍ നഷ്ടപ്പെട്ട പല്ലുകള്‍ എന്നിവ കാരണം കടി തെറ്റുകയും പല്ല് പൊടിക്കുകയും ചെയ്യാം.

മറ്റ് ഘടകങ്ങള്‍
ചില മരുന്നുകളുടെ ഉപയോഗം, ഒരു നിശ്ചിത കാലയളവിലേക്ക് താടിയെല്ല് ഞെരുക്കാനുള്ള പ്രവണത തുടങ്ങിയവയും കാരണമാകാം.

എന്താണ് ചെയ്യേണ്ടത്?

സമ്മര്‍ദ്ദം കുറയ്ക്കുക
യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ വ്യായാമങ്ങളിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. പല്ല് പൊടിക്കുന്നത് തുടരുന്നത് പല്ലുകള്‍ക്ക് കേടുവരുത്താനും താടിയെല്ലിന് വേദന ഉണ്ടാക്കാനും കാരണമാകും, അതിനാല്‍ ഇതിനൊരു പരിഹാരം കാണേണ്ടത് പ്രധാനമാണ്.

ദന്തഡോക്ടറെ കാണുക
നിങ്ങള്‍ക്ക് പല്ല് പൊടിക്കുന്നതായി സംശയം തോന്നുകയാണെങ്കില്‍, ഒരു ദന്തഡോക്ടറെ സമീപിച്ച്‌ കാരണം കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യുക.
നൈറ്റ് ഗാര്‍ഡ് ഉപയോഗിക്കുക
പല്ലുകള്‍ സംരക്ഷിക്കുന്നതിനായി രാത്രിയില്‍ ധരിക്കാനുള്ള ഒരു പ്രത്യേക ഉപകരണം (നൈറ്റ് ഗാര്‍ഡ്) ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.