പകല്‍ 11 മുതല്‍ വൈകുന്നേരം നാലുവരെ ഒന്നു ശ്രദ്ധിക്കണേ …; മൊബൈല്‍ ഫോണുകള്‍ നാളെ പ്രത്യേകതരത്തില്‍ ശബ്ദിക്കും; ആരും ഭയക്കേണ്ടതില്ല … ; കൂടുതൽ അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേകതരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പകല്‍ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് ഇത്തരത്തില്‍ സംഭവിക്കുക.
എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ആരും ഭയക്കേണ്ടതില്ലെന്ന് അധികൃര്‍ അറിയിച്ചു. ഇത് കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് അടിയന്തരഘട്ട മുന്നറിയിപ്പ് നല്കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും വൈബ്രേഷനും മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണിത്.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഈ പരീക്ഷണം നടത്തിയിരുന്നു. അന്ന് ഉയര്‍ന്ന ബീപ് ശബ്ദത്തോടെ എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു.