video
play-sharp-fill
ശബരിമല യുവതി പ്രവേശം; നാളെ ഹർത്താൽ

ശബരിമല യുവതി പ്രവേശം; നാളെ ഹർത്താൽ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കർമ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.