
കോട്ടയം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ കേസില്‍ വിചാരണ കോട്ടയം വിജിലൻസ് കോടതിയില്‍ തുടങ്ങി.
സർവീസ് കാലാവധിയില്‍ 138 ശതമാനമാണ് വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നത്.
കേസിന്റെ വിചാരണ 28 ദിവസം കൊണ്ട് പൂർത്തിയാകും. കേസില്‍ 130 സാക്ഷികളെ വിസ്തരിക്കും. അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ്
ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണ്.

