
കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി, വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസില്‍ വിചാരണ തുടങ്ങുന്നു.
ഒക്ടോബര്‍ മൂന്നിന് കേസ് പരിഗണിക്കുന്ന കോട്ടയം വിജിലന്‍സ് കോടതി വിചാരണത്തീയതി നിശ്ചയിക്കും. ഓക്ടോബറില്‍ത്തന്നെ വിചാരണ തുടങ്ങിയേക്കും.
പരിശോധനാ കലയളവില്‍, ഉറവിടം വ്യക്തമാക്കാനാകാത്ത 64 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനെതിരേ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി വിജിലന്‍സ് കോടതി നേരത്തെ തള്ളി. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് അംഗീകരിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളി. കോടതിക്കോ, അന്വേഷണ ഉദ്യോഗസ്ഥനോ മാത്രമേ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമുള്ളൂവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
പുതുതായി എന്തെങ്കിലും ചേര്‍ക്കാനില്ലെങ്കില്‍ നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ തച്ചങ്കരി സമര്‍പ്പിച്ച സ്‌പെഷ്യല്‍ലീവ് പെറ്റീഷന്‍ സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് കേസില്‍ വിചാരണ തുടങ്ങാന്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ നടപടി തുടങ്ങിയത്. കോടതിയിലെത്തിയ ടോമിന്‍ ജെ.തച്ചങ്കരി തനിക്കെതിരായ കുറ്റപത്രം വായിച്ചുകേട്ടു. തുടര്‍ന്ന് കോടതിയില്‍ കുറ്റം നിഷേധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ അഭിഭാഷകന്റെ അസൗകര്യത്തെത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാന്‍ ടോമിന്‍ ജെ. തച്ചങ്കരി വിജിലന്‍സ് കോടതിയില്‍ അനുമതി തേടിയിട്ടുണ്ട്. 130 സാക്ഷികളും, 150 പ്രമാണങ്ങളും അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. ശ്രീകാന്ത് കോടതിയില്‍ ഹാജരാകും




