play-sharp-fill
‘തകർത്തത് 100 കെ.എസ്.ആർ.ടി.സി ബസുകൾ, നഷ്ടം 3.35 കോടി’ : ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം ഈടാക്കും; തച്ചങ്കരി

‘തകർത്തത് 100 കെ.എസ്.ആർ.ടി.സി ബസുകൾ, നഷ്ടം 3.35 കോടി’ : ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം ഈടാക്കും; തച്ചങ്കരി

സ്വന്തം ലേഖകൻ


തിരുനന്തപുരം: സംഘപരിവാർ സംഘടനകൾ ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾ നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായതെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകർക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തെത്തുടർന്ന് കോർപ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണ്. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെയുണ്ടായ സംഘർഷത്തിലും ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെയുമാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ ആക്രമിക്കപ്പെട്ടത്.

ബസ്സുകൾ തകർക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്്. സർവീസുകൾ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാൻ ദിവസങ്ങളെടുക്കും. ബസ്സുകൾ നന്നാക്കി സർവീസുകൾക്ക് ഉപയോഗിക്കാൻകഴിയുന്ന തരത്തിലാക്കാൻ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവന്നേക്കാം. തകർക്കപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സുകൾ അണിനിരത്തിക്കൊണ്ടുള്ള വിലാപ യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിൻ തച്ചങ്കരി നാശനഷ്ടങ്ങളുടെ കണക്കുകൾ വിശദീകരിച്ചത്. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച വിലാപ യാത്ര നഗരം ചുറ്റി മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോൾവോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്‌പെയർപാർട്‌സുകൾ വിദേശത്തുനിന്ന് എത്തിക്കേണ്ടിയും വന്നേക്കാം. ഇതുമൂലം ബസ്സുകൾ നന്നാക്കാൻ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബസുകൾ തകർത്തതിനെ തുടർന്നുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കുമെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.