തച്ചങ്കരി കമ്മിഷൻ വാങ്ങിയെന്ന ആരോപണം: പന്ന്യൻ രവീന്ദ്രനെതിരെ തുറന്ന കത്തുമായി ടോമിൻ തച്ചങ്കരി; പന്ന്യനെ ഭയക്കാതെ തുറന്നടിച്ച് തച്ചങ്കരി: സിപിഎമ്മിന്റെ രഹസ്യ പിൻതുണയും
തേർഡ് ഐ ബ്യൂറോ
കൊച്ചി: കെ.എസ്.ആർ.ടി.സി രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തിറക്കിയ ടോമിൻ ജെ തച്ചങ്കരിയും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും നേർക്കുനേർ ഏറ്റുമുട്ടുന്നു. കെഎസ്ആർടിസിയുടെ ചീഫ് ഓഫിസിനു മുന്നിൽ സമരം നടത്തിയ പന്ന്യൻ രവീന്ദ്രൻ ഉയർത്തിയ ആരോപണങ്ങളോടാണ് തച്ചങ്കരി തുറന്ന കത്തിലൂടെ പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണി ഉയർത്തിയാണ് തച്ചങ്കരിയുടെ തുറന്ന കത്ത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തച്ചങ്കരി വാടക വണ്ടി വാങ്ങിയത് കൈക്കൂലി വാങ്ങുന്നതിനു വേണ്ടിയാണ്. പല സ്ഥലങ്ങളിലും മുങ്ങിപ്പൊങ്ങി എത്തിയ ആളാണ് തച്ചങ്കരി, കെ.എസ്ആർടിസി തച്ചങ്കരിയുടെ തറവാട്ട് സ്വത്തല്ല എന്നീ ഭീഷണികളാണ് പന്ന്യൻ രവീന്ദ്രൻ ഉയർത്തിയത്. ഇതിനെതിരായാണ് ഇപ്പോൾ തച്ചങ്കരി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
കെ.എസ്ആർടിസി ചീഫ് ഓഫിസിനു മുന്നിൽ സംയുക്ത സമരസമിതി നടത്തിയ സമരത്തിലായിരുന്നു തച്ചങ്കരിയ്‌ക്കെതിരെ പന്ന്യന്റെ പ്രസ്താവന. ഈ പ്രസ്താവനിയിലെ പരാമർശങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ തുറന്ന കത്ത് ആരംഭിക്കുന്നത്.
സർക്കാർ നൽകിയ ഓർഡറുകൾ മാത്രമാണ് താൻ നിർവഹിക്കുന്നതെന്ന മറുപടിയാണ് തച്ചങ്കരി നൽകുന്നത്. അങ്ങു കൂടി നേതൃത്വം നൽകുന്ന സർക്കാരാണ് എന്നെ നിയോഗിച്ചതെന്ന് പറയുന്നതോടെ, പന്ന്യൻ നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് പറയാതെ പറയുകയാണ് തച്ചങ്കരി ചെയ്യുന്നത്. ഇത്തരത്തിൽ ഉയർത്തിയ ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ അദ്ദേഹം പന്ന്യനെ വെല്ലുവിളിക്കുകയാണ് കത്തിലൂടെ. താൻ സി.എം.ഡിയായി ചുമതലയേറ്റ ശേഷം ഇതുവരെയും വാടക വണ്ടികൾ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വ്യക്തിപരമായി ആരോപണം ഉന്നയിച്ച പന്ന്യനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണി ഉയർത്തിയാണ് ഇദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
ഭരണകക്ഷിയിലെ തന്നെ പ്രമുഖനായ നേതാവായ പന്ന്യൻ രവീന്ദ്രനെതിരെ ശകതവും ഗുരുതരവുമായ ആരോപണങ്ങൾ ഉയർത്തി രംഗത്തെത്തിയ ടോമിൻ തച്ചങ്കരിയ്ക്കു പിന്നിൽ സിപിഎമ്മും മുഖ്യമന്ത്രിയും തന്നെ പരിപൂർണമായ പിൻതുണയുമായുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തച്ചങ്കരിയും പന്ന്യനും തമ്മിലുള്ള യുദ്ധം സിപിഎം – സിപിഐ പോരിലേയ്ക്ക് വളരാനുള്ള സാധ്യതയാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ ഇത് വളരെ വിദൂരമല്ലതാനും. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതോടെ തച്ചങ്കരി കൂടുതൽ ശക്തമാനാകുമെന്നും ഉറപ്പായി.

Related
Third Eye News Live
0