
കോട്ടയം: ഒരു സൂപ്പ് ഉണ്ടാക്കിയാലോ? സ്വാദൂറും തക്കാളി സൂപ്പ് റെസിപ്പി നോക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തക്കാളി – നാലെണ്ണം (ചെറുതായി അരിഞ്ഞത്)
ഗ്രാമ്പു -മൂന്നെണ്ണം
സവാള -ഒരെണ്ണം
ബട്ടര്‍ – ഒരു ടേബിള്‍സ്പൂണ്‍
വെള്ളം – ഒരു കപ്പ്
കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
ചീസ് – രണ്ടു ടേബിള്‍സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ തക്കാളി ചൂടാക്കിയ ബട്ടറില്‍ ഇട്ട് വറുക്കുക. തക്കാളി വെന്ത് മയം വന്നാല്‍ ഗ്രാമ്പു, സവാള എന്നിവ ചേര്‍ത്ത് ഇരുപതു മിനിറ്റ് ചെറുതീയില്‍ ഇളക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിക്കുക. നല്ല കുഴമ്പു പരുവത്തിലായിരിക്കണം. ഇത് അല്‍പ്പം കൂടി കുറുകും വരെ വീണ്ടും ചൂടാക്കുക. ഉപ്പും ഒരു നുള്ളു കുരുമുളകുപൊടിയും ചേര്‍ത്ത് ചീസ് ചുരണ്ടിയതിട്ട് അലങ്കരിച്ചു വിളമ്പുക.