
കോട്ടയം: രുചികരമായ ടൊമാറ്റോ പുലാവ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ഓയില്‍- 3 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ചെറിയജീരകം- 1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്- 1/2 ടീസ്പൂണ്‍
തുവരപ്പരിപ്പ്- 1/2 ടീസ്പൂണ്‍
ഉലുവ- ഒരു നുള്ള്
പട്ട- 1 കഷണം
ഗ്രാമ്ബു- 4 എണ്ണം
കശുവണ്ടി- 7-8 എണ്ണം
സവാള- 1 (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- 1 (നെടുകെ കീറിയത്)
ഇഞ്ചി പേസ്റ്റ്- 1/4 ടീസ്പൂണ്‍
തക്കാളി- 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി- 1/4 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- 4 ടേബ്ള്‍ സ്പൂണ്‍
ബസ്മതി അരി വേവിച്ചത്- 2 കപ്പ്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയില്‍ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് കടുക്, ജീരകം, ഉഴുന്ന്, പരിപ്പ്, ഉലുവ, കശുവണ്ടി, പട്ട, ഗ്രാമ്പു ഇവയെല്ലാം ചേർത്ത് വഴറ്റുക. ശേഷം സവാള അരിഞ്ഞതും പച്ചമുളക്, ഇഞ്ചി പേസ്റ്റ്, തക്കാളി ഇവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർക്കുക. ശേഷം വേവിച്ചുവെച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അലങ്കാരത്തിനായി മല്ലിയില വിതറാവുന്നതാണ്.