തക്കാളിയുടെ വിലയിടിഞ്ഞു; ലോഡ് കണക്കിന് തക്കാളി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ച്‌ കര്‍ഷകര്‍; സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്ന് പരാതി

തക്കാളിയുടെ വിലയിടിഞ്ഞു; ലോഡ് കണക്കിന് തക്കാളി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ച്‌ കര്‍ഷകര്‍; സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്ന് പരാതി

സ്വന്തം ലേഖിക

പാലക്കാട്: തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ലോഡ് കണക്കിന് തക്കാളി കര്‍ഷകര്‍ ഉപേക്ഷിച്ചു.

ലേലത്തിനെത്തിച്ച തക്കാളിയാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും മൂന്ന് രൂപയാണ് ഒരു കിലോ തക്കാളിക്ക് കര്‍ഷകര്‍ക്ക് കിട്ടുന്ന വില. വളവും കീടനാശിനിയും മറ്റു ചെലവുകളുമുള്ള കര്‍ഷകന് ഈ വില താങ്ങാനാവുന്നില്ല.

ലേലത്തിനെത്തിച്ച ടണ്‍ കണക്കിന് തക്കാളി തിരിച്ചുകൊണ്ടുപോകാന്‍ പോലും പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇവ ഉപേക്ഷിക്കേണ്ടി വന്നു. മറ്റുവഴികളില്ലെങ്കില്‍ ഇനിയും തക്കാളി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വേലന്താവളം മാര്‍ക്കറ്റില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് കിലോക്ക് 37 മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് കുത്തനെ ഇടിഞ്ഞ് .

തമിഴ്നാട്ടില്‍ തക്കാളി ഉല്‍പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം.