നല്ല ക്രിസ്പി തക്കാളി മുറുക്ക് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: നല്ല കിടിലന്‍ സ്വാദില്‍ ഒരു സ്നാക് ഉണ്ടാക്കിയാലോ? രുചികരമായ തക്കാളി മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

തക്കാളി – 2 എണ്ണം
അരിപ്പൊടി – 1 കപ്പ്
കടല മാവ്
മുളകുപൊടി
കാശ്മീരിമുളകു പൊടി
വെണ്ണ
ജീരകം
കായപ്പൊടി
വെളുത്തുള്ളി – ഒരെണ്ണം
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തക്കാളി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച തക്കാളിയും വെളുത്തുള്ളിയും വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. ബൗളിലേക്ക് അരിപ്പൊടി, കടലമാവ്, മുളകുപൊടി, കാശ്മീരിമുളകുപൊടി, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിക്കുക. വെണ്ണ ഉരുക്കി എടുത്തു ചൂടോടുകൂടി പൊടിയിലേക്ക് ഒഴിച്ച്‌ കൊടുക്കുക. പിന്നീട് തക്കാളി അടിച്ചെടുത്തത് ചേര്‍ത്ത് കുഴച്ച്‌ സോഫ്റ്റ് മാവാക്കുക. മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്കു മാവു നിറയ്ക്കുക. ശേഷം ചൂടായ എണ്ണയിലേക്കു മുറുക്ക് പിഴിഞ്ഞ് ഇടുക. ചെറിയ തീയില്‍ ക്രിസ്പി ആകുന്നതു വരെ വറുത്തെടുക്കുക.