
കോട്ടയം: ഒരു വെറൈറ്റി ബജ്ജി ഉണ്ടാക്കിയാലോ? വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന തക്കാളി ബജ്ജിയുടെ റെസിപ്പി നോക്കാം.
അവശ്യമായ ചേരുവകള്‍
മൈദ- 2 ഗ്ലാസ്
അരിപ്പൊടി- 1/2 ടീസ്പൂണ്‍
മുളകുപൊടി- 2 ടീസ്പൂണ്‍
ഗരം മസാല- 2 ടീസ്പൂണ്‍
അയമോദകം- 1/2 ടീസ്പൂണ്‍
കായം- 1/2 ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്
മല്ലിയില- ഒരു പിടി
കടലപരിപ്പ്- 1 ടീസ്പൂണ്‍
പച്ചമുളക്- 2
വെളുത്തുള്ളി-2
നാരങ്ങ- 1
ഉപ്പ്- ആവശ്യത്തിന്
തക്കാളി- 3
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം മൈദയിലേക്ക് അരിപ്പൊടി, മുളകുപൊടി, ഗരംമസാല, അയമോദകം, കായം എന്നിവ ചേർക്കാം. ഇതിലേക്ക് അല്‍പ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം. അല്‍പ്പം മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
ഇനി രു പാത്രം അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം. ഇനി തക്കാളി വട്ടത്തില്‍ അരിഞ്ഞെടുത്ത് മാവില്‍ മുക്കി എണ്ണിയിലേക്ക് ചേർത്ത് വറുത്ത് മാറ്റാം. ശേഷം അല്‍പ്പം മല്ലിയിലയില്‍ വറുത്തെടുത്ത കടലപരിപ്പ് അരടീസ്പൂണും, ഒരു പച്ചമുളകും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. വറുത്തെടുത്ത തക്കാളി ഈ ചട്നിക്കൊപ്പം കഴിക്കാം.