നാളെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ട്രെയിൻ നിയന്ത്രണം. പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചർ ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും.കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ, എറണാകുളം-ഷൊർണൂർ ട്രെയ്നുകൾ ശനിയാഴ്ചയും, ഷൊർണൂർ-എറണാകുളം, തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ചയും തൃശൂരിനും ഷൊർണൂരിനുമിടയിൽ ഭാഗീകമായി റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 3.55ന് സർവീസ് ആരംഭിക്കും.മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൂശൂർ സെക്ഷനിൽ ഞായറാഴ്ച മാംഗളൂർ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് എന്നിവ അരമണിക്കൂർ പിടിച്ചിടും. ബാംഗ്ലൂർ-കൊച്ചുവേളി 50 മിനിറ്റും, മുംബൈ-കന്യാകുമാരി 40 മിനിറ്റും, നിസാമുദ്ദീൻ-തിരുവനന്തപുരം 30 മിനിറ്റും, കാരയ്ക്കൽ-എറണാകുളം ഒരു മണിക്കൂർ 50 മിനിറ്റും പിടിച്ചിടും.തിരുവനന്തപുരം-മംഗലാപുരം 20 മിനിറ്റും, ചെന്നൈ സെൻട്രൽ-ആലപ്പുഴ അരമണിക്കൂറും, കൊച്ചുവേളി-മാംഗളൂർ 30 മിനിറ്റും, തിരുവനന്തപുരം-ചെന്നൈ സെൻട്രൽ 30 മിനിറ്റും, കൊച്ചുവേളി-നിലമ്ബൂർ 30 മിനിറ്റും, തിരുവനന്തപുരം-മാംഗളൂർ 30 മിനിറ്റും, തിരുവനന്തപുരം-മധുര 30 മിനിറ്റും, പുനലൂർ-ഗുരുവായൂർ 20 മിനിറ്റും നിയന്ത്രണത്തിന്റെ ഭാഗമായി നിർത്തിയിടും.