
ചാണക വടക്കന് നന്ദി’; ടോം വടക്കന്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്
സ്വന്തംലേഖകൻ
ടോം വടക്കന്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്റെ ബിജെപി പ്രവേശനം ആഘോഷിച്ചത്. ടോം വടക്കന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ടോം വടക്കന്റെ ബിജെപി പ്രവേശനം. അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ടോം വടക്കന്‍ ഉന്നയിച്ചത്.
Third Eye News Live
0