video
play-sharp-fill
മഗ്നീഷ്യം ഇറക്കുമതിക്കേസ് ; ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും : രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

മഗ്നീഷ്യം ഇറക്കുമതിക്കേസ് ; ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും : രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മഗ്നീഷ്യം അഴിമതി കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം. ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎൽ അഴിമതിക്കേസിലെ രേഖകൾ ഹാജരാക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷണ സംഘം ടോം ജോസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിമ റിപ്പോർട്ടിൽ ഒപ്പം സമർപ്പിക്കാത്ത രേഖകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും എല്ലാ രേഖകളും ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും കോടതി നിർദ്ദേശം നൽകിയത്. ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്‌നീഷ്യം ഇറക്കുമതി ചെയ്തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.