മൂലേടം ഓവർ ബ്രിഡ്‌ ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ചത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരമാണ്‌ ടോൾ അവസാനിപ്പിച്ചത്‌

മൂലേടം ഓവർ ബ്രിഡ്‌ ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ചത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരമാണ്‌ ടോൾ അവസാനിപ്പിച്ചത്‌

കോട്ടയം :
ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി. ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ്​ മൂലേടം ​മേൽപ്പാലം നിർമാണം നടന്നത്​. നിർമ്മാണം പൂർത്തിയായക്കിയതോടെ അന്നത്തെ യുഡിഎഫ്‌ സർക്കാർ ഇവിടെ ടോൾ പിരിവ്‌ ആരംഭിക്കാനായി ബൂത്ത്‌ പണിതത്‌.
എന്നാൽ കാലങ്ങളായി ഇവിടുത്തുകാർ സ്വതന്ത്രമായി നടന്നു കൊണ്ടിരുന്ന വഴിയിൽ ടോൾ ആരംഭിക്കാനുള്ള നടപടി സിപിഐ എം നേതൃത്വത്തിൽ സമരസമിതിയും ജനങ്ങളും തടഞ്ഞു. നിരവധി സമരങ്ങളും അരങ്ങേറി. പ്രതിഷേധം കടുത്തതോടെ ടോൾ പിരിവ്​ ഉപേക്ഷിക്കു കയായിരുന്നു. നിരവധി സിപിഐ എം പ്രവർത്തകർ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു.
ടോൾ പിരിവ്‌ സാധിക്കാതെ വന്നതോടെ റോഡിൽ നോക്കുകുത്തിയായി നിൽക്കുകയായിരുന്ന ടോൾ ബൂത്ത്‌. അതാണ്‌ പൊളിച്ചു നീക്കിയിരിക്കുന്നത്‌.