വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും; അഞ്ച് ശതമാനം വരെ വർധനവ്

Spread the love

പാലക്കാട് : വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റി തീരുമാനം.

കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കും 155 രൂപയാകും. കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.