video
play-sharp-fill

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച്‌ ടോള്‍ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ കേസ്

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച്‌ ടോള്‍ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് അര്‍ദ്ധരാത്രിയില്‍ പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്.

ടോള്‍ പ്ലാസാ ജീവനക്കാരനായ 24 വയസുള്ള ഫെലിക്സ് ഫ്രാൻസിസിന്റെ പരാതിയിലാണ് തടഞ്ഞ് നിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച്‌ യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്.

കേസില്‍ നിന്ന് പിൻമാറാൻ സമ്മര്‍ദ്ദമുണ്ടെന്നും ഫെലിക്സ് പറഞ്ഞു. കഴിഞ്ഞ 26ന് അര്‍ദ്ധരാത്രി കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റല്‍ പൊലീസ് സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.