video
play-sharp-fill

അർധരാത്രിയിൽ സൂപ്പർ കളക്ടറായി  അനുപമ: തോമസ് ചാണ്ടിയെ വിറപ്പിച്ച വീര്യത്തിനു മുന്നിൽ ഇത്തവണ മുട്ട് മടക്കിയത് ട്രോൾ പ്ലാസ മാഫിയ; രാത്രിയിലെ കുരുക്കഴിക്കാൻ കളക്ടറുടെ മിന്നൽ നീക്കം

അർധരാത്രിയിൽ സൂപ്പർ കളക്ടറായി അനുപമ: തോമസ് ചാണ്ടിയെ വിറപ്പിച്ച വീര്യത്തിനു മുന്നിൽ ഇത്തവണ മുട്ട് മടക്കിയത് ട്രോൾ പ്ലാസ മാഫിയ; രാത്രിയിലെ കുരുക്കഴിക്കാൻ കളക്ടറുടെ മിന്നൽ നീക്കം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഇത് ജില്ലയിലാണെങ്കിൽ ജനങ്ങൾക്കിടയിൽ സൂപ്പർ താരമാണ് കളക്ടർ അനുപമ എന്ന ഐഎഎസുകാരി. ആലപ്പുഴയിൽ മന്ത്രി തോമസ് ചാണ്ടിയെ മുട്ടു വിറപ്പിച്ച് രാജി വപ്പിച്ച ശേഷം തൃശൂരിലേയ്ക്ക് പോയ ഈ സൂപ്പർ കളക്ടർ ഇക്കുറി വെട്ടിലാക്കിയിരിക്കുന്നത് ട്രോൾ പ്ലാസ വമ്പൻമാരെയാണ്.  പാലിയേക്കര ടോൾ പ്ലാസയിൽ അർദ്ധരാത്രിയിലും നീണ്ട ക്യൂ. വാഹനക്കുരുക്കിൽ കുരുങ്ങിയ തൃശൂർ കളക്ടർ അനുപമ, ടോൾ പ്ലാസ ജീവനക്കാരെയും പൊലീസിനെയും ശാസിച്ചാണ് ഇക്കുറി ഹീറോ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന്  കളക്ടർമാരുടെ യോഗം കഴിഞ്ഞ് തൃശൂരേക്ക് മടങ്ങുകയായിരുന്നു  കളക്ടർ അനുപമ. ഈ സമയം പാലിയേക്കര ടോളിൽ പണ പിരിവിനായി പിടിച്ചിട്ട നൂറുകണക്കിന് വാഹനങ്ങളായിരുന്നു ഇരുവശത്തും. വാഹനങ്ങളുടെ നീണ്ട നിര മണിക്കൂറുകളോളം പിന്നിട്ടിരുന്നു കളക്ടർ എത്തിയപ്പോഴേയ്ക്കും. 
ടോളിനിരുവശവും ഒന്നര കിലോ മീറ്ററോളം നീണ്ട ക്യൂവിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം 20 മിനിറ്റോളം കിടന്നു. നിരങ്ങി നീങ്ങിയ കാർ ടോളിനരികെ എത്തിയതോടെ  കളക്ടർ ടോൾ കമ്പനി ജീവനക്കാരെ വിളിച്ചുവരുത്തി. വലിയ വാഹനക്കുരുക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിൻറെ കാരണം എന്താണെന്ന് കളക്ടർ ചോദിച്ചു.തുടർന്ന് ടോൾ പ്ലാസയ്ക്ക് കാവലുണ്ടായ പൊലീസുകാരെ വിളിച്ച് ടോൾ പ്ലാസ തുറന്ന് കൊടുക്കാൻ നിർദ്ദേശിച്ചു. യാത്രക്കാരെ വലച്ചതിന് പൊലീസിനെയും  കളക്ടർ  ശാസിച്ചു. അർദ്ധരാത്രിയിലും അരമണിക്കൂറോളം ടോപ്ലാസയിൽ നിലയുറപ്പിച്ച കളക്ടർ ടോളിനിരുവശത്തുമുണ്ടായ മുഴുവൻ വാഹനങ്ങളെയും പ്ലാസയിലൂടെ കടത്തിവിട്ട ശേഷമാണ് തൃശൂരിലേക്കു പോയത്.അഞ്ച് വാഹനങ്ങളേക്കാൾ കൂടുതൽ പ്ലാസയിലുണ്ടെങ്കിൽ യാത്രക്കാരെ കാത്തുനിർത്താതെ തുറന്നുകൊടുക്കണമെന്നതാണ് ടോളിൻറെ നിയമപരമായ കരാർ വ്യവസ്ഥ. ഇത് സ്ഥിരമായി തെറ്റിക്കുന്ന ടോൾ കമ്പനിക്ക്  കളക്ടർ അനുപമയുടെ ഇടപെടൽ ഇരുട്ടടിയായി. ടോൾ പ്ലാസയിൽ മേലിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്താൽ കർശന നടപടിയുണ്ടാവുമെന്ന് കമ്പനി അധികൃതർക്കും പൊലീസിനും താക്കീത് നൽകിയായിരുന്നു കളക്ടറുടെ മടക്കം.