വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിനും ടോള്‍; പരാതിക്ക് പിന്നാലെ സാങ്കേതിക പിഴവെന്ന് ജീവനക്കാർ; ടോൾ ഈടാക്കിയ പണം കാറുടമയ്ക്ക് തിരികെനൽകി

Spread the love

കോഴിക്കോട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോള്‍ ഇടാക്കിയതായി പരാതി.

video
play-sharp-fill

കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോള്‍ പ്ലാസയില്‍ നിന്നാണ് ടോള്‍ ഇടാക്കിയത്. പരാതിക്ക് പിന്നാലെ സങ്കേതിക പിഴവാണെന്ന് പറഞ്ഞ് ടോള്‍ ജീവനക്കാർ പണം തിരികെ നല്‍കി.

അര മണിക്കൂറിനിടെ ഇരുവശത്തേക്കും സഞ്ചരിച്ച കാറിന് മൂന്നുതവണയാണ് ടോള്‍ ഈടക്കിയത്. മൂന്നാം തവണ ടോള്‍ ഈടാക്കിയ സമയത്ത് കാർ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്ത് കിടക്കുന്നതിന്റെ സിസിടിവി ദൃശ്യം ഉള്‍പ്പെടെ ഹാജരാക്കി കാറുടമ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാസ്റ്റ്ടാഗില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ തവണ പണം ഡെബിറ്റായത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് പരാതി നല്‍കിയത്. മൂന്ന തവണയായി കറുടമയില്‍ നിന്ന് പണം നഷ്ടമായിരുന്നു. ഇത്തരതിലുള്ള ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1033 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടുക.