
കൊച്ചി: പാലിയേക്കര ടോൾ പിരിവ് വിഷയത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ടോൾ പിരിക്കാൻ കോടതി ഉപാധികളോടെ അനുമതി നൽകി. 71 ദിവസങ്ങൾക്ക് ശേഷമാണ് കോടതി ഇപ്പോൾ ടോൾ പിരിവിന് അനുമതി നൽകിയിരിക്കുന്നത്.
പഴയ ടോൾ നിരക്കിൽ പിരിവ് തുടരാനാണ് കോടതി നിർദ്ദേശം. വർദ്ധിപ്പിച്ച നിരക്ക് ഈടാക്കാൻ അനുമതിയില്ല. ദേശീയപാത 544-ലെ മണ്ണുത്തി-വടക്കഞ്ചേരി പാതയിൽനിന്നും ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി ശ്രമിച്ചിരുന്നെങ്കിലും, നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോടതി തടഞ്ഞിരുന്നു.