ഇനി സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രം പണം നല്‍കാം…! ടോള്‍ബൂത്തിനും ഫാസ് ടാഗിനും പകരം സംവിധാനം ഏര്‍പ്പെടുത്തും; ലക്ഷ്യമിടുന്നത് ജനപ്രിയമാക്കുന്ന വന്‍ മാറ്റം
ഡല്‍ഹി: രാജ്യത്തെ പല ടോള്‍ ബൂത്തുകളിലും വാഹനങ്ങളുടെ നീണ്ടനിര കാരണമുണ്ടാകുന്ന ഗതാഗത കുരുക്ക് വലിയ സമയനഷ്ടമാണ് സൃഷ്ടിക്കുന്നത്.
ഇപ്പോഴിതാ ടോള്‍ബൂത്തിനും ഫാസ് ടാഗിനും പകരം സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഹൈവേകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ രീതിയുടെ പരീക്ഷണം ആരംഭിച്ചിട്ടുമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു.
ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ് ) സഹായത്തോടെ ദേശീയ പാത 275ലെ ബംഗളൂരു-മൈസൂര്‍ ഭാഗത്ത് പരീക്ഷണം നടത്തിയതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വര്‍ക്ക്ഷോപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു. സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രം പണം നല്‍കുന്ന ഇലക്‌ട്രോണിക് ടോള്‍ പിരിവാണ് പുതിയ സംവിധാനം. ടോള്‍ പ്ലാസകളില്‍ ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തും. ക്രമേണ ഭൂരിപക്ഷം വരികളും ഈ സംവിധാനത്തിലേക്ക് മാറും.
വാഹനങ്ങളില്‍ നിലവിലുള്ള ഫാസാ ടാഗിനൊപ്പം തന്നെ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. എന്നാല്‍ പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ആളുകളെ നിര്‍ബന്ധിക്കില്ലെന്നതാണ് സവിശേഷത. പുതിയ സംവിധാനം ഉപഗ്രഹ സഹായത്തോടെ വാഹനത്തിന്റെ ലൊക്കേഷന്‍ കണ്ടെത്തി സഞ്ചരിച്ച ദൂരത്തിന് മാത്രം പണം ഈടാക്കുന്ന രീതിയാണ്.
വരും വര്‍ഷങ്ങളില്‍ ടോള്‍ ബൂത്തുകള്‍ തന്നെ ആവശ്യമായി വരില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
മാന്വലായി പണം അടയ്ക്കുന്നത് കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഫാസ്റ്റാഗ് സംവിധാനത്തില്‍ ഉണ്ടാകുന്നില്ല. സ്‌കാന്‍ ചെയ്ത് വാഹനങ്ങള്‍ കടത്തിവിടുമ്ബോള്‍ വേഗത്തില്‍ കാര്യം നടക്കും. എന്നാല്‍ ഉപഗ്രഹാധിഷ്ഠിതമായ സംവിധാനം വരുമ്ബോള്‍ സ്‌കാന്‍ ചെയ്യാന്‍ എടുക്കുന്ന സമയം ലാഭിക്കുകയും ഒപ്പം യാത്ര ചെയ്ത ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി എന്ന ഗുണവും വാഹനഉടമകളെ സംബന്ധിച്ച് വലിയ ആശ്വാസമാകും.
സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും തടസമില്ലാത്ത സേവനം ലഭ്യമാകുമെന്നതും പദ്ധതിയെ ജനപ്രിയമാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.