കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; സംഘർഷത്തിൽ ചില്ലുകളും ക്യാമറകളും അടിച്ചു തകര്‍ത്തു; 500 പേർക്കെതിരെ സ്വമേധയ കേസെടുത്ത് പോലീസ്

Spread the love

കുമ്പള: കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം. ചില്ലുകളും ക്യാമറകളും അടിച്ചു തകര്‍ത്തു.

video
play-sharp-fill

ടോള്‍ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്. സത്യാഗ്രഹ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ നൂറുകണക്കിന് പേരാണ് രാത്രിയില്‍ ടോള്‍ പ്ലാസയിലേക്ക് എത്തിയത്. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായ ഒത്തുചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കുമ്പള പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഇമ്പശേഖറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തില്‍ നിലപാട് എടുത്തു. യോഗത്തിൻ്റെ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.