പാരാലിമ്പിക്‌സ്: ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം; ഇന്ത്യയുടെ എട്ടാം മെഡൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെ‍ഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡൽ ആണിത്.

216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം യോഗ്യതാ റൗണ്ടിൽ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്ത്യയുടെ മനീഷ് നർവാൾ പക്ഷേ ഫൈനലിൽ നിരാശപ്പെടുത്തി.