
ബോക്‌സിങ്ങിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ; തോൽപിച്ചത് ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെ
സ്വന്തം ലേഖകൻ
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടയാണിത്.
ഓഗസ്റ്റ് നാലിനാണ് സെമി ഫൈനൽ. ക്വാർട്ടറിൽ ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെയാണ് ലവ്‌ലിന തകർത്താണ് (4-1).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്‌ലിന പരാജയപ്പെടുത്തിയത്.
ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്‌ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്.
പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.
2018, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ ജേതാവാണ് ലവ്‌ലിന.
Third Eye News Live
0