പാചകത്തിന് പൊതു ശൗചാലയത്തിലെ വെള്ളം; പരാതിയുമായി അയ്യപ്പ സേവാസംഘം ; കോഫി ഷോപ്പിന് പൂട്ടിട്ട് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പ് പൂട്ടി. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന കോഫി ഷോപ്പാണ് പൂട്ടിയത്.

അയ്യപ്പ സേവാസംഘം നൽകിയ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് സ്ക്വാഡ് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു ശൗചാലയത്തിലെ ടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ചാണ് കടയിൽ പാചകത്തിന് വെള്ളം എടുത്തിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട അയ്യപ്പ സേവാസംഘം പരാതി നൽകുകയായിരുന്നു. തുടർന്നാണ് അധികൃതർ കോഫി ഷോപ്പ് പൂട്ടിയത്.