play-sharp-fill
‘ശങ്ക’ ഒഴിവാക്കാൻ പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്

‘ശങ്ക’ ഒഴിവാക്കാൻ പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക

കൊല്ലം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ടോയ്ലെറ്റ് മാപ്പിങ് കൂടി ഉൾപ്പെടുത്തി. ഇതോടെ ഇനി സഞ്ചാരികൾക്ക് ശുചിമുറി തേടി അലയേണ്ടതില്ല. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 750 ശുചിമുറികളുടെ പട്ടിക തയ്യാറാക്കി. ശുചിമുറിയുടെ ചിത്രം, പ്രവർത്തന സമയം, അവധി ദിവസം, റേറ്റിങ് ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലുണ്ട്. ഹോട്ടലുകൾ, പെട്രോൾ പമ്പുകൾഎന്നിവയാണ് ഉൾപ്പെടുത്തിയവയിലേറെയും.സേവനം ആർക്കൊക്കെ ഉപയോഗപ്പെടുത്താം എന്നും ആപ്പിലുണ്ട്. സംസ്ഥാനത്തെ ദേശീയ പാത, എം.സി റോഡ് തുടങ്ങിയവയോട് ചേർന്നുള്ള വിവിധ സ്ഥാപനങ്ങളിൽ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചാണു മാപ്പിങ് നടത്തിയത്. രണ്ടാം ഘട്ടത്തിൽ നഗരത്തിനകത്തും പുറത്തുമുള്ള പൊതു ശുചിമുറികൾ കൂടി ഉൾപ്പെടുത്തും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലണ് ആപ്പ് ലഭിക്കുന്നത്.