
ആർപ്പുക്കര കസ്തൂർബ ഷാപ്പിൽ വെച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ
ഗാന്ധിനഗർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ തെള്ളകം കാച്ചപ്പള്ളിൽ വീട്ടിൽ ജിംസൻ വർഗീസ്(40) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ആർപ്പുക്കര ഭാഗത്തുള്ള കസ്തൂർബ ഷാപ്പിൽ വച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ മകന്റെ പേരിൽ കേസ് കൊടുത്തതുമായി ബന്ധപ്പെട്ട് ജിംസന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി.കെ, എസ്.ഐ സുധി കെ.സത്യപാലൻ, സി.പി.ഓ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഗാന്ധിനഗർ, കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.