
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരില്‍ കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി .അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി ഭാഗത്തു് ഇടത്തോട്ടിൽ വീട്ടിൽ ബൈജു മകൻ ഋഷികേശ്(22), അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽകവല ഭാഗത്തു് കറുകച്ചേരിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ അനന്തകഷ്ണൻ(22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ മാസം നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും, കൂടാതെ ഷാപ്പിൽ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാപ്പുടമയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പേമലമുകളേൽ വീട്ടിൽ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ്, കുഴിപറമ്പിൽ വീട്ടിൽ ആഷിക് എം എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു.
തുടർന്ന് കൂട്ടുപ്രതികളായ ഋഷികേഷ് ,അനന്തകൃഷ്ണൻ എന്നിവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും, ഇവരെ അതിരമ്പുഴ ഭാഗത്ത് നിന്ന് അന്വേഷണസംഘം സാഹസികമായി പിടികൂടുകയുമായിരുന്നു.
പ്രതിയായ അനന്തകൃഷ്ണന് ഏറ്റുമാനൂർ സ്റ്റേഷനിൽ കഞ്ചാവ്,അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതോട് കൂടി ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു.
കേസിൽ അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ഉദയകുമാർ മകൻ നന്ദു കുമാര്‍ (24), അതിരമ്പുഴ കോട്ടമുറി കോളനിയിൽ കൊച്ചുപുരയ്ക്കൽ ചിറയിൽ വീട്ടിൽ റോബിൻ മകൻ രാഹുൽ (22), കല്ലറ കാവിമറ്റം ഭാഗത്ത് കൂരാപ്പള്ളില്‍ വീട്ടിൽ സിബി ആന്റണി മകൻ ജിഷ്ണു കുമാർ(24) എന്നിവരെ നേരത്തെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ കള്ള് ഷാപ്പിൽ കയറി ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും കള്ള് നിറച്ച് വച്ചിരുന്ന കുപ്പി ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു. അതിനുശേഷം ഇവർ ഷാപ്പിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജൂണ്‍ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം.
ഇതിലെ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഏറ്റുമാനൂര്‍ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പരാതിക്കാരനെ നേരിൽ കണ്ട് ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു.പ്രതികളിൽ ഒരാളായ നന്ദു കുമാറിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി കേസുകളും,രാഹുലിന് ഏറ്റുമാനൂർ സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.