
സംസ്ഥാനത്ത് ഇനി മുതൽ ഓൺലൈൻ വഴി കള്ള് വാങ്ങാം; സർക്കാർ ഉത്തരവിറങ്ങി; ഈ മാസം 13 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്.
ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന നടക്കുക. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെയുള്ള വിൽപ്പന. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ സമർപ്പിക്കാം.
ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0