play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് (06/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (06/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (06/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.


തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയാക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ ഉള്ള വട്ടോലി,രാജമറ്റം, നെടു മറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഇന്ന് 9 :30 മുതൽ
5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കന്നുകുഴി, കുന്നേൽപറമ്പ് ,ചൂരക്കുറ്റി, റബർവാലി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും കൈതമറ്റം, സെമിനാരി, നവോദയ, രാഷ്ട്രദീപിക, സിൻകോ ഗാർഡൻ ,എംആർഎഫ് ട്രെയിനിംഗ് ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പട്ടിത്താനം ട്രാൻസ്ഫോർമർ ഇന്ന് രാവിലെ 09:30 മുതൽ വൈകിട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ണ്വട്ടാ,പയ്യമ്പള്ളി ട്രാൻസ്ഫർമർകളുടെ കീഴിൽ ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശഭവൻ ട്രാൻസ്‌ഫോർമറിൽ ഇന്ന് (06-04-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.