കള്ളില്‍ ചുമ മരുന്ന് സാന്നിധ്യം: ഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാൻ എക്സൈസ് കമ്മീഷൻ നിര്‍ദ്ദേശം; ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും

Spread the love

പാലക്കാട് : പാലക്കാട് ഷാപ്പില്‍ നിന്നും പരിശോധനയ്ക്കെടുത്ത കള്ളില്‍ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ഷാപ്പുകള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറുടെ നിർദേശം.

video
play-sharp-fill

പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കാണ് നിർദേശം നല്‍കിയത്. ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ്.

വരും ദിവസങ്ങളിലും കള്ള്ഷാപ്പ് കേന്ദ്രീകരിച്ച്‌ പരിശോധന തുടരും. പിഴവ് കണ്ടെത്തിയിട്ടും സിപിഎം സമ്മർദം കാരണം നടപടി വൈകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളില്‍ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ സാധാരണ ആഴ്ചയിലൊരിക്കല്‍ ഷാപ്പുകളില്‍ നിന്ന് കള്ളിൻറെ സാമ്പിള്‍ എക്സൈസ് സംഘം പരിശോധനയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്നുളള കള്ളിൻ്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

കാക്കനാട് ലാബില്‍ നിന്നും ലഭിച്ച റിപ്പോർട്ടില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ ശരീരത്തിലെത്തിയാള്‍ ചെറിയ മയക്കവും ക്ഷീണവും ഉണ്ടാകും. രണ്ട് ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു.