play-sharp-fill
ഇന്ന് വിവാഹം നടക്കാനിരുന്ന വധു പുലർച്ചെ കാമുകനൊപ്പം ഒളിച്ചോടി

ഇന്ന് വിവാഹം നടക്കാനിരുന്ന വധു പുലർച്ചെ കാമുകനൊപ്പം ഒളിച്ചോടി

സ്വന്തം ലേഖിക

കാട്ടാക്കട: സദ്യയും ഒരുക്കങ്ങളുമെല്ലാം പൂർത്തിയാക്കി വിവാഹത്തിന് വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വീട്ടുകാർ അറിയുന്നത് വധുവിനെ കാണാനില്ലെന്ന്. അയൽവാസിയായ കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടി.തന്നെ ഉടൻ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണിൽ രാത്രി കാമുകനെ അറിയിച്ചതിനെത്തുടർന്നാണ് കാമുകനെത്തിയത്.കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളിൽ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാനില്ലെന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെ ബന്ധുക്കൾ അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളിൽ ചിലർ പെൺകുട്ടിയുടെ വീട്ടിലെത്തി. വധുവിന്റെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി. ിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.