ഇന്ന് അത്തം; പൂക്കളമൊരുക്കി പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; തൃപ്പൂണിത്തുറയില്‍ അത്തം ആഘോഷം ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാള്‍ മലയാളികളുടെ മനസിലും വീട്ടുമുറ്റത്തും പൂക്കളങ്ങളും പൂവിളികളും നിറയുകയായി. പ്രതീക്ഷയുമായി ചിങ്ങമാസം എത്തി. അത്തം പിറന്നു. ഇനി കാണാം പത്തുദിവസം പൂക്കളങ്ങളുടെ മനോഹരക്കാഴ്ച.

ലോകമെങ്ങുമുള്ള മലയാളിയുടെ ഓണാഘോഷത്തിന് സമാരംഭം കുറിക്കുന്ന അത്തം ഘോഷയാത്ര തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അത്തപ്പതാക മന്ത്രി പി. രാജീവ് ഉയര്‍ത്തും. ഘോഷ യാത്രയുടെ ഫ്ലാഗ് ഒഫ് മമ്മൂട്ടി നിര്‍വഹിക്കും. തുടര്‍ന്ന് പ്രസിദ്ധമായ അത്തം ഘോഷയാത്ര ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേ ഗേറ്റില്‍ നിന്ന് തുടങ്ങി ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംഗ്ഷൻ, കിഴക്കേ ക്കോട്ട, എസ്.എൻ. ജംക്ഷൻ, വടക്കേക്കോട്ട, ശ്രീപൂര്‍ണതയീശക്ഷേത്രം വഴി തിരികെ സ്റ്റാച്യു ജംഗ്‌ഷൻ, കിഴക്കേക്കോട്ട വഴി അത്തംനഗറില്‍ തിരിച്ചെത്തും.

സിയോണ്‍ ഓഡിറ്റോറി യത്തില്‍ രാവിലെ 10 ന് അത്തപ്പൂക്കള മത്സരം ആരംഭിക്കും. വൈകിട്ട് 3 ന് പൊതുജനങ്ങള്‍ക്കായി പൂക്കള പ്രദര്‍ശനം. 5.30 ന് ലായം കൂത്തമ്ബലത്തില്‍ കലാസന്ധ്യയ്ക്ക് സിനിമാ താരം മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. 8 ന് ഇൻസ്ട്രമെന്റല്‍ ഫ്യൂഷൻ. അത്തച്ചമയ ഘോഷയാത്രയുടെ പതാക ഇന്നലെ ഹില്‍പാലസ് അങ്കണത്തില്‍ രാജകുടുംബത്തിന്റെ പ്രതിനിധി അനുജൻ തമ്ബുരാനില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് ഏറ്റുവാങ്ങി ഘോഷയാത്രയോടെ അത്തം നഗറില്‍ എത്തിച്ചു.

ഗതാഗത നിയന്ത്രണം

തൃപ്പൂണിത്തുറ നഗരത്തില്‍ ഇന്ന് രാവിലെ 8 മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കണ്ണൻകുളങ്ങരയില്‍ നിന്നും മിനി ബൈപ്പാസ് റോഡു വഴി തിരിച്ചു വിടും. പുതിയകാവ് ഭാഗത്ത് നിന്നും കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുരീക്കാട് വഴി തിരിഞ്ഞു പോകണം.

ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിങ്ങാച്ചിറയില്‍ നിന്നും പുതിയ റോഡ് വഴി എസ്.എൻ. ജംഗ്ഷനിലേക്കും ലോറികള്‍ സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലൂടെ കാക്കനാട് വഴി യും പോകൻം, എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പേട്ടയില്‍ നിന്നും തിരിഞ്ഞ് മിനി ബൈപ്പാസ് വഴി പോകണം. ഘോഷയാത്ര എസ്.എൻ ജംഗ്ഷനില്‍ നിന്നും വടക്കേക്കോട്ട ഭാഗത്തേക്ക് കടന്നു പോകുന്ന അവസരത്തില്‍ റോഡിന്റെ വടക്കേ ട്രാക്കിലൂടെ ഇരു ഭാഗത്തേക്കും ഗതാഗതം അനുവദിക്കും രാവിലെ 8 മണി മുതല്‍ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിലേക്ക് ടിപ്പര്‍ ലോറികള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ല.