video
play-sharp-fill

സ്വർണ വിലയിൽ വീണ്ടും വർധനവ് ; പവന് 29,720 രൂപ

സ്വർണ വിലയിൽ വീണ്ടും വർധനവ് ; പവന് 29,720 രൂപ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ആഭ്യന്തര വിപണിയിൽ തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

29,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സ്വർണത്തിന് പവന് 160 രൂപ കുറഞ്ഞ് 29,520 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലുമാണ് വ്യാപാരം നടന്നത്. സർവ്വകാല റിക്കോർഡ് വിലയായ 30,400 രൂപയിൽ നിന്നാണ് ഇന്നലെ വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിലകൂടിയിരിക്കുന്നത്.