
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഏപ്രിൽ 25 തിങ്കളാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No. 2, അമ്പലക്കോടി, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (25-04-2022) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ സെമിനാരി, ചുങ്കം, മാണിക്കുന്നം, പാറപ്പാടം, വിനായക എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പുത്തട്ട്, സൂര്യ കവല, ആര്യട്ടൂഴം, മണിയാപറമ്പ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന തൊണ്ടമ്പ്രാൽ, സൗഹൃദകവല എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഏഴാം മൈൽ, പൈക ഹോസ്പിറ്റൽ, മോനിപള്ളി, പുള്ളോലിക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന അമ്പലം, കസ്തൂർബ, പാറപ്പുറം, അങ്ങാടി ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഇന്ന് ( 25.04.2022 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വള്ളിക്കാവ് , പെരുന്ന വെസ്റ്റ് , ലക്ഷ്മി പുരം പാലസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.



