ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ നിരോധിത ലഹരി വിൽപ്പന: 29 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി

Spread the love

 

പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. അമ്പലപ്പുഴ കരുമാടി സ്വദേശി ഗിരീഷ് കുമാറാണ് അറസ്റ്റിലായത്.

 

ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരി വില്പന. മുത്തൂർ – കാവുംഭാഗം റോഡിൽ എക്സൈസ് സംഘം പരിശോധനയിലായിരുന്നു. ഇതുവഴി സ്കൂട്ടറിൽ പോയ ഗിരീഷ്കുമാറിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.

 

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാമലയിലെ ഹോളോബ്രിക്സ് കമ്പനിയെ കുറിച്ച് വിവരം ലഭിച്ചു. അർദ്ധരാത്രി സ്ഥാപനത്തിൽ എക്സൈസ് റെയ്ഡ് നടത്തി. 29 ചാക്ക് പുകയില ഉത്പന്നങ്ങൾ കൂടി കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്ഥാപന നടത്തിപ്പുകാരൻ കുന്നന്താനം സ്വദേശി ജയന് വേണ്ടി അന്വേഷണം ഊർജ്ജിതമാണ്. പിടിയിലായ ഗിരീഷ്കുമാർ ചില്ലറ വില്പനക്കാരനാണെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ തിരുവല്ല പോലീസിന് കൈമാറി.