
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസ് അറസ്‌റ്റില്‍. വിജിലന്‍സാണ് അറസ്‌റ്റ് ചെയ്‌തത്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.