
ജോലിക്കൊപ്പം മാറി വരുന്ന ഭക്ഷണ രീതി കൂടി വയറു ചാടാനുള്ള സാഹചര്യമുണ്ടാക്കുന്നുണ്ട്. പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും.ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്. ഒരു തരം അപകർഷതാ ബോധമാണ് ഇത് പലർക്കുള്ളിലും ഉണ്ടാക്കുന്നത്.
എന്നാല്‍ പലർക്കും ജോലിയുടെ ക്ഷീണം കാണണം കുടവയർ മാറുവാനും ആരോഗ്യം നിലനിർത്തുവാനുമായി വ്യായാമം ചെയ്യുവാൻ പോലും സാധിക്കാറില്ല. വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്ന് അല്ലെ ആലോചിക്കുന്നത്, നെല്ലിക്കയും ഇഞ്ചിയും. അതേ നെല്ലിക്ക അരച്ച് അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബെസ്റ്റാണ്.
ഇതിനു പുറമെ മറ്റൊരു വഴി കൂടിയുണ്ട്. അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടു വെള്ളത്തില്‍ കലര്‍ത്തി വെയ്ക്കുക. രാത്രിയില്‍ കലര്‍ത്തി വെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തില്‍ രണ്ടാഴ്ച ചെയ്യുമ്ബോഴേക്കും നിങ്ങള്‍ക്ക് ഫലം കാണാൻ സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


