ടി.എന്‍ പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല; തൃശൂരില്‍ ടി.എന്‍ പ്രതാപനും ഡി.സി.സി പ്രസിഡന്റിനുമെതിരെ പോസ്റ്റര്‍

Spread the love

 

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരില്‍ ടി എന്‍ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റര്‍.

പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജി വെക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

തൃശൂര്‍ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റര്‍ പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.

തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമാരോപിച്ച് നേരത്തെ കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.