play-sharp-fill
കേരള മോഡൽ പിന്തുടർന്ന് തമിഴ്നാട് സർക്കാർ; പണികിട്ടിയത് മലയാളികൾക്ക്, നികുതി കുറവ് നോക്കി രജിസ്‌ട്രേഷൻ, നാഗാലാണ്ട് രജിസ്‌ട്രേഷൻ ബസ്സുകൾ തടഞ്ഞ് മോട്ടോർവാഹന വകുപ്പ്, പെരുവഴിയിലായി യാത്രക്കാർ, പിന്നാലെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേരളം

കേരള മോഡൽ പിന്തുടർന്ന് തമിഴ്നാട് സർക്കാർ; പണികിട്ടിയത് മലയാളികൾക്ക്, നികുതി കുറവ് നോക്കി രജിസ്‌ട്രേഷൻ, നാഗാലാണ്ട് രജിസ്‌ട്രേഷൻ ബസ്സുകൾ തടഞ്ഞ് മോട്ടോർവാഹന വകുപ്പ്, പെരുവഴിയിലായി യാത്രക്കാർ, പിന്നാലെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് ഇടപെടലില്‍ വലഞ്ഞ് മലയാളികള്‍. തമിഴ്‌നാട് വഴിയാണ് ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലേക്ക് ബസ്സുകൾ എത്തിയിരുന്നത്. എന്നാൽ, തമിഴ്നാടിന്റെ പുതിയ നടപടി മലയാളി യാത്രക്കാർക്ക് വെല്ലുവിളിയായി.

ഓള്‍ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. നികുതി കുറവായതു കൊണ്ട് സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും നാഗാലാണ്ട് രജിസ്‌ട്രേഷനിലാണ് ഉള്ളത്. ഇത്തരം വാഹനങ്ങൾ ഏറ്റവും കൂടുതൽ ഓടുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാകടയിലുമാണ്.

എന്നാൽ, ഇത് തമിഴ്നാടിന് വളരെയധികം നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. തമിഴ്നാട് ഇപ്പോൾ എടുത്ത നടപടി ഇതിന് മുമ്പ് കേരളം എടുത്തിരുന്നു. അന്ന് പോണ്ടിച്ചേരി വാഹനങ്ങൾക്കെതിരെയാണ് കേരളം നിലപാട് കടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം മുമ്പാണ് നാഗാലാണ്ട് വാഹനങ്ങളില്‍ തമിഴ്‌നാട് പരിശോധന നടത്താൻ തുടങ്ങിയത്. നാഗാലാണ്ടില്‍ രജിസ്റ്റർ ചെയ്ത ബസുകള്‍ കേരളത്തില്‍ നിന്നും കർണ്ണാടകയിലേക്ക് തമിഴ്‌നാട് വഴി പോകേണ്ടതില്ലെന്നാണ് അവരുടെ നിലപാട്.

നാഗർകോവില്‍ വടശ്ശേരി ബസ് സ്റ്റാൻഡില്‍ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകള്‍ പിടിച്ചിട്ടതു കാരണം യാത്രക്കാർ പെരുവഴിയിലായി. ബെംഗളൂരുവിലേക്കു പോയ വിദ്യാർത്ഥികളാണ് യാത്രക്കാരില്‍ അധികവും.

ബുധനാഴ്ച രാത്രി പത്തിനാണ് ബസുകള്‍ മോട്ടോർവാഹന വകുപ്പ് പരിശോധിച്ചത്. ഇതില്‍ നാഗാലാൻഡ് രജിസ്ട്രേഷനുള്ള ബസുമുണ്ടായിരുന്നു. ഓള്‍ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകള്‍ തമിഴ്‌നാട്ടിലൂടെ റൂട്ട് സർവീസായി ഓടുന്നത് തടഞ്ഞുകൊണ്ടു കഴിഞ്ഞദിവസം തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു.

18നുശേഷം ഇത്തരം യാത്രകള്‍ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. നാഗർകോവിലില്‍ പിടിച്ച ബസില്‍ 180ഓളം യാത്രക്കാർ ഉണ്ടായിരുന്നു. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര ബസുകളില്‍ യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ ബെംഗളൂരുവിലേക്കു പോകാനുള്ള യാത്രക്കാർക്ക് തമിഴ്‌നാട്ടിലെ ഹൊസൂർ വഴി മാത്രമേ ബസുകള്‍ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പലരും യാത്ര റദ്ദാക്കി.

കേരളത്തിന്റെ മാതൃകയില്‍ തമിഴ്‌നാടും ഓള്‍ ഇന്ത്യ പെർമിറ്റിന്റെ മറവില്‍ ദീർഘദൂര പാതകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി ശക്തമാക്കുമെന്ന് സൂചനയുണ്ട്. കെ.എസ്.ആർ.ടി.സി.യില്‍നിന്നു വ്യത്യസ്തമായി തമിഴ്‌നാട് കോർപ്പറേഷനു ദീർഘദൂര ബസുകള്‍ കൂടുതലുണ്ട്.

ഇതു കൊണ്ടാണ് തമിഴ്‌നാട് പരിശോധന കടുപ്പിക്കുന്നത്. കേരളവും നടപടികളിലേക്ക് കടന്നാല്‍ ബംഗ്ലൂരുവിലേക്കുള്ള സ്വകാര്യ ബസ് യാത്രകളെല്ലാം പ്രതിസന്ധിയിലാകും. തമിഴ്‌നാട് പരിശോധന കർശനമാക്കിയപ്പോള്‍ ബംഗ്ലൂരുവില്‍ നിന്നും മൈസൂരു വഴി വയനാട് വഴി കോഴിക്കോട് എത്തുകയാണ് നാഗാലാൻഡ് ബസുകള്‍.