“സുരേഷ് ഗോപി എത്ര കിരീടം സമര്‍പ്പിച്ചാലും മണിപ്പൂര്‍ പരാമര്‍ശത്തിന് പകരമാവില്ല, പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം,’നരേന്ദ്രമോദി തൃശൂരില്‍ മത്സരിച്ചാല്‍ നേരിടാൻ തയാര്‍’; വെല്ലുവിളിച്ച്‌ ടി എൻ പ്രതാപൻ എം പി.ഇന്ന് വൈകീട്ട് ആറിന് നരേന്ദ്ര മോദി കൊച്ചിയിലെത്തും.

Spread the love

സ്വന്തം ലേഖിക

പ്രധാനമന്ത്രിയെ തൃശൂരില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ ടി എൻ പ്രതാപൻ എം പി. നരേന്ദ്ര മോദി തൃശൂരില്‍ മത്സരിച്ചാല്‍ നേരിടാൻ തയാറെന്ന് വെല്ലുവിളി.

തൃശൂരില്‍ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം. സുരേഷ് ഗോപി എത്ര കിരീടം സമര്‍പ്പിച്ചാലും മണിപ്പൂര്‍ പരാമര്‍ശത്തിന് പകരമാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് വിമര്‍ശനം. പാപക്കറ കഴുകിക്കളയാൻ സ്വര്‍ണക്കിരീടം കൊണ്ടാവില്ല. തൃശൂരില്‍ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശൂരുകാര്‍ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു.

മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേര്‍ച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്.നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തില്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട് 6:00 ന് കൊച്ചിയിലെത്തുന്ന മോദി റോഡ് ഷോ നടത്തും.7 മണിക്ക് റോഡ് ഷോ ആരംഭിക്കും.നിലവിൽ പോലീസിന്റെ കർശന നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട് .തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തിയേക്കും.