
തൃശ്ശൂർ: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും മണലൂരില്‍ ടി. എന്‍. പ്രതാപന്‍ പ്രവര്‍ത്തനം തുടങ്ങി. ചിറ്റാട്ടുകരയില്‍ വീട് വാടകയ്ക്കെടുത്തു വാര്‍ ഹൗസ് തുടങ്ങി.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വാര്‍ ഹൗസ് വിക്ടറി ഹൗസായി മാറുമെന്ന് പ്രതാപന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മുന്നൊരുക്കമാണെന്ന് പ്രതാപൻ പറഞ്ഞു. മേല്‍നോട്ടം വഹിക്കാൻ എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നു.
286 ചുമരുകള്‍ എഴുതിക്കഴിഞ്ഞു. 400ഓളം ചുമരുകള്‍ ബുക്ക് ചെയ്തു. രണ്ടര ലക്ഷത്തോളം കൈപ്പത്തി ചിഹ്നം ഒട്ടിച്ചു. 243 ബൂത്ത് ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഹൗസ് എന്നാണ് വീടിന്റെ പേര്. യുദ്ധം ജയിക്കാൻ വേണ്ടി എല്ലാ സജ്ജീകരണം ഒരുക്കിയെന്നും പ്രതാപരൻ പറഞ്ഞു. മണലൂർ മണ്ഡലം യുഡിഎഫ് ജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രമാണ്. നെഗറ്റീവ് ക്യാമ്പയിൻ ഇല്ലെന്നും പോസിറ്റീവ് ക്യാമ്പയിനാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.



