പേരൂരിനെ ഇളക്കിമറിച്ച് ടി.എൻ ഹരികുമാർ
സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാർ പേരൂരിൽ പ്രചരണം നടത്തി. സർക്കാരുകൾ മാറി മാറി വന്നിട്ടും ഇതുവരെ ദുരിതക്കയത്തിൽ നിന്നും കരകയറാത്ത പേരൂർ മോഡേൻ പട്ടിക വർഗ കോളനിക്ക് ഇരുളിൽ നിന്നും മോചനമേകുമെന്ന് ടി.എൻ ഹരികുമാർ വാക്ക് നൽകി.
കുടിവെളളം,പാർപ്പിടം, വൈദ്യൂതി തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കി കോളനിയുടെ മുഖഛായ തന്നെ മാറ്റുമെന്നും ഹരികുമാർ പറഞ്ഞു. ഇലക്ഷൻ പ്രചരണം ചൂട് പിടിച്ചതോടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ വിജയ പ്രതീക്ഷയുള്ള ഹരികുമാർ എല്ലാ വോട്ടർമാരെയും പ്രത്യേകം പ്രത്യേകം വിളിച്ച് വോട്ട് തേടുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് മണ്ഡലത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ടി.എൻ ഹരികുമാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസന മുരടിപ്പ് മാത്രം സ്വന്തമായുള്ള ഏറ്റുമാനൂരിന് സമഗ്ര വികസന പദ്ധതികളാണ് ഹരികുമാർ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ മണ്ഡലത്തിലെ ഭരണ വിരുദ്ധ വികാരവും അദ്ദേഹത്തിന് തുണയാകും.