video
play-sharp-fill
തരംഗമായി ടി എന്‍ ഹരികുമാര്‍; കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായോടൊപ്പം പൊന്‍കുന്നത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു

തരംഗമായി ടി എന്‍ ഹരികുമാര്‍; കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായോടൊപ്പം പൊന്‍കുന്നത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു

സ്വന്തം ലേഖകന്‍

കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പൊന്‍കുന്നത്ത് എത്തി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ ഹരികുമാറും അമിത്ഷായ്‌ക്കൊപ്പം റാലിയില്‍ പങ്കെടുത്തത് പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു.

ഇലക്ഷന്‍ പ്രചരണം ചൂടുപിടിച്ചതോടെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായ ഹരികുമാറിന് അമിത് ഷായുടെ പ്രത്യേകസംഘം പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ട്.
എല്ലാ വോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം വിളിച്ച് വോട്ട് തേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ടി എന്‍ ഹരികുമാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസന മുരടിപ്പ് അനുഭവിച്ചിരുന്ന ഏറ്റുമാനൂരിന് സമഗ്ര വികസന പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ടി എന്‍ ഹരികുമാര്‍ ഇലക്ഷന്‍ രംഗത്തിറങ്ങുമ്പോള്‍ നിലവിലെ ഭരണവിരുദ്ധവികാരം അദ്ദേഹത്തിന് തുണയാകും.

 

 

 

Tags :