video
play-sharp-fill

ടി.കെ നമുക്ക് ഓകെ..! പൂഞ്ഞാറിൽ പി.സിയെ തറപറ്റിക്കാൻ അഡ്വ.ടോമി കല്ലാനി; പൂഞ്ഞാർ പിടിച്ചെടുക്കാൻ കോൺഗ്രസിന്റെ കരുത്തൻ

ടി.കെ നമുക്ക് ഓകെ..! പൂഞ്ഞാറിൽ പി.സിയെ തറപറ്റിക്കാൻ അഡ്വ.ടോമി കല്ലാനി; പൂഞ്ഞാർ പിടിച്ചെടുക്കാൻ കോൺഗ്രസിന്റെ കരുത്തൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പി.സി ജോർജിനെ മലർത്തിയടിക്കാൻ യു.ഡി.എഫിന്റെ കരുത്തൻ. മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനിയാണ് ഇപ്പോൾ പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത്.

അഡ്വ.ടോമി കല്ലാനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയമുള്ളവരെ,
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനുള്ള അവസരം ഐക്യ ജനാധിപത്യ മുന്നണി എനിക്ക് നൽകിയിരിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഒരു നിർണ്ണായക തെരഞ്ഞെടുപ്പാണ് കടന്നുവരുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ധിക്കാര സമീപനവും കൊണ്ട് വെറുക്കപ്പെട്ട ഒരു സർക്കാരിനെ പിഴുതെറിയാനുള്ള ദൗത്യം ആണ് കേരളജനത ഏറ്റെടുത്തിരിക്കുന്നത്.

യു ഡി എഫ് നേതൃത്വം നൽകുന്ന, നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു സർക്കാർ വരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. ആ പ്രതീക്ഷയോട് ചേർന്ന് നിന്നുകൊണ്ട് പൂഞ്ഞാറിന്റെയും മികച്ച ഭാവിയാണ് നമ്മൾ സ്വപ്നം കാണുന്നത്.

സാധ്യമായ നിരവധി വികസന സ്വപ്നങ്ങൾക്ക് നിറം പകരാനും പൂഞ്ഞാറുകാരുടെ അഭിമാനത്തിന് കാവലാളാകാനും കാലം നൽകിയ നിയോഗമായാണ് ഞാൻ ഇതിനെ കാണുന്നത്. ജനങ്ങളുടെ ആഗ്രഹവും നാടിന്റെ ആവശ്യവും മനസ്സിലാക്കി പൂഞ്ഞാറിനെ ഹൃദയത്തോട് ചേർത്ത് ഞാൻ എന്നും ഉണ്ടാകും.

ഐശ്വര്യത്തിന്റെ ചിഹ്നമായ ‘കൈ’അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി ഈ നാടിന്റെ അഭിമാനം വീണ്ടെടുക്കുവാൻ നമുക്ക് ഒരുമിക്കാം…
സ്‌നേഹപൂർവ്വം,
നിങ്ങളുടെ സ്വന്തം,
അഡ്വ. ടോമി കല്ലാനി