
ടൈറ്റസ് പറയുന്നു: ടിക്കറ്റെടുക്കണം: എങ്കിലേ സമ്മാനം കിട്ടു: കേരള ലോട്ടറിയിൽ സ്ഥിരമായി സമ്മാനം ലഭിക്കുന്നത് ഇങ്ങനെയുള്ള ടിക്കറ്റിന്
കൊല്ലം: ലോട്ടറി ടിക്കറ്റെടുത്ത് ദിവസേന നൂറു കണക്കിന് രൂപ കളയുന്നവർക്ക് അസൂയയോടെ മാത്രമേ ടൈറ്റസിനെ കാണാനാവൂ!
കാരണം ആഴ്ചയിലെ ഒട്ടുമിക്ക ദിവസങ്ങളിലും ടൈറ്റസിന് സമ്മാനം ഉണ്ടാും. 5000 രൂപയ്ക്ക് മുകളില്‍ ഇതേവരെ അടിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം.
എഴുകോണ്‍ കാരുവേലില്‍ അക്ഷരത്തില്‍ ടൈറ്റസ് വർഗീസ് (55) എല്ലാ ദിവസവും സംസ്ഥാന ഭാഗ്യക്കുറി എടുക്കാറുണ്ട്. കൈയിലെ കാശ് പോലെ അഞ്ചും പത്തും ടിക്കറ്റുകളാണെടുക്കുക. പ്രീഡിഗ്രി പഠനകാലത്താണ് ഭാഗ്യപരീക്ഷണം തുടങ്ങിയത്.
ഒരു ദിവസം രണ്ട് ടിക്കറ്റിന് 5000 രൂപ വീതം ലഭിച്ചു. ഒന്നാം സമ്മാനം പലപ്പോഴും ഒരു നമ്പരിന്റെ വ്യത്യാസത്തില്‍ നഷ്ടമായി. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേർണലിസം ഡിപ്ളോമയും നേടിയ ടൈറ്റസ് വർഗീസ് ഇപ്പോള്‍ മലയാള സിനിമകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൊക്കേഷൻ മാനേജർ, ഫിനാൻസ് മാനേജർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട യാത്രകളിലടക്കം ലോട്ടറി ടിക്കറ്റെടുക്കുന്നതാണ് വിനോദം. സമ്മാനമടിച്ച ടിക്കറ്റുകളില്‍ ലഭിക്കുന്ന തുകയ്ക്ക് വീണ്ടും ടിക്കറ്റെടുക്കും.
രണ്ട് ടിക്കറ്റുകള്‍ക്ക് 5000 രൂപവീതം സമ്മാനമടിച്ചപ്പോള്‍ അതുപയോഗിച്ചാണ് അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിന് സൗകര്യമുണ്ടാക്കിയത്. അതൊരു ബിസിനസായി തുടരുന്നു. ഭാര്യ ജാക്വിലിനും മകള്‍ ദയയും ടൈറ്റസിന്റെ ലോട്ടറി കമ്ബത്തില്‍ ഹാപ്പിയാണ്.
പ്രായമുള്ളവർ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നത് കണ്ടാല്‍ ഞാൻ വാങ്ങും. സമ്മാനം ഉറപ്പാണ്. സമ്മാനം ലഭിച്ചാല്‍ ടിക്കറ്റ് തന്നയാളെ കണ്ടെത്തി ചെറിയ പാരിതോഷികം നല്‍കാറുമുണ്ട്. എനിക്ക് സ്ഥിരമായി സമ്മാനമടിക്കുന്നത് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.