എഴുപതുകളിലെ മിന്നും താരങ്ങൾ ടൈറ്റാനിക്ക് സിനിമയിൽ; പ്രേക്ഷകരെ അമ്പരപ്പിച്ച എഐ വീഡിയോ

Spread the love

എഐ ടെക്നോളജി ഒരുദിവസം കഴിയും തോറും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എ ഐ ഏതാണ് യാഥാർഥ്യം ഏതാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.ഇപ്പോഴിതാ എഐ വീഡിയോയിലൂടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അതും ടൈറ്റാനിക്ക് സിനിമയിലൂടെ.    പ്രേക്ഷകരുടെ മനസ്സില്‍ എന്നും വിങ്ങല്‍ അവശേഷിപ്പിച്ച ഒരു പ്രണയചിത്രമാണ് ടൈറ്റാനിക്.സിനിമ ഓരോ തവണ കാണുമ്പോഴും ജാക്കും റോസും ഒരുമിച്ചെങ്കിലെന്ന് ഏവരും ചിന്തിക്കും. ഹോളിവുഡ് സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി ഇന്നും നിലനില്‍ക്കുന്ന ഈ സിനിമ മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും.

.ജാക്കായി പ്രേം നസീറും റോസായി ഷീലയും, മറ്റ് താരങ്ങള്‍ ടൈറ്റാനിക് സിനിമയിലെ പ്രധാന വേഷങ്ങളിലുമാണ് ഈ വിഡിയോയിൽ  എത്തുന്നത് l. ”ടൈറ്റാനിക് ചരിത്രത്തിലൂടെ സഞ്ചരിച്ചപ്പോള്‍, സുവർണ്ണ കാലഘട്ടത്തിലെ മോളിവുഡ് ഇതിഹാസങ്ങള്‍ കൂടെയുണ്ടെങ്കില്‍ അത് എങ്ങനെയിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചു. കാലാതീതമായ ചാരുത, വിന്റേജ് നാടകം, ഐക്കണിക് മുഖങ്ങള്‍ – അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള ഒരു സിനിമാറ്റിക് സ്വപ്നത്തില്‍ പുനർനിർമ്മിക്കപ്പെട്ടു…” എന്ന ക്യാപ്ഷന്‍ നല്‍കി ഫിറോസ് എന്‍വി ആന്‍ഡ് ലേസി ഡിസൈനര്‍ എന്ന പേജിലൂടെ പങ്കിട്ടിരിക്കുകയാണ്.

വീഡിയോയില്‍ ഷീല, സത്യന്‍, പ്രേം നസീര്‍, അടൂര്‍ ഭാസി, ശങ്കരാടി, ശ്രീവിദ്യ, ഉമ്മര്‍, സുകുമാരന്‍, ജയഭാരതി, മീന, സീമ, ജയന്‍ എന്നിങ്ങനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇറയിലെ മിക്ക താരങ്ങളും ഈ എഐ വീഡിയോയിലൂടെ കാഴ്ച്ചക്കാരുടെ മുന്നിലെത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയുടെ താഴെ മിക്ക ആളുകളും സന്തോഷം പ്രകടിപ്പിച്ച്‌ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഏറ്റവും സന്തോഷമുള്ള കാര്യം ഇവരെ എല്ലാവരെയും വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ കാണാൻ സാധിച്ചു e ഈ ചെയ്തത് ഗംഭീരം, ടൈറ്റാനിക്കിന്റെ മ്യൂസിക് കേള്‍ക്കുമ്ബോള്‍ എപ്പോഴും മനസ്സില്‍ ഒരു വിങ്ങലാണ്,പറയാൻ വാക്കുകള്‍ ഇല്ല അതി മനോഹരം ഇതിന്റെ പിന്നില്‍ പ്രവർത്തിച്ച കലാകാരൻ മാർക്ക് എല്ലാവിധ ആശംസകളും. എന്നതടക്കമാണ് കമന്റുകള്‍.